വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഗേറ്റ് ഉപരോധിച്ച ഡ്രെെവർ അറസ്റ്റിൽ

കൊച്ചി: വല്ലാർപാടം ഡിപി വേൾഡ് കണ്ടെയ്‌നർ ടെർമിനൽ ഗേറ്റിൽ കണ്ടെയ്‌നർ ലോറിയുമായി ഉപരോധിച്ച ഡ്രൈവറെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പട്ടിത്തടം നുണ്ണംപുള്ളി വീട്ടിൽ ഷാജഹാനെ (41) ആണ് അറസ്റ്റ് ചെയ്തത്. ചെയ്തതോടെ വാക്കുതർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർ കണ്ടെയ്‌നർ വട്ടംവച്ച് മറ്റു വാഹനങ്ങൾക്ക് കയറാൻ പറ്റാത്ത വിധം ഗേറ്റ് ഉപരോധിക്കുകയായിരുന്നു.
തുടർന്ന് ഡിപി വേൾഡ് അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കണ്ടെയ്‌നറുമായി ടെർമിനലിലേക്ക് പ്രവേശിക്കാൻ എത്തിയപ്പോൾ വണ്ടിയുടെ ട്വിസ്റ്റ് ലോക്ക് തകരാറിലായതിനാൽ വാഹനം അകത്തോട്ട് പ്രവേശിക്കുന്നത് സെക്യൂരിറ്റിക്കാർ തടഞ്ഞു.ഇതോടെയാണ് ഇയാള്‍ പ്രകോപിതനായത്.











0 comments