ad
Deshabhimani

ജയിൽ വളപ്പിലേക്ക് കഞ്ചാവ് പൊതിയെറിഞ്ഞു; പ്രതിയെ പിന്തുടർന്ന് പിടികൂടി ഉദ്യോ​ഗസ്ഥൻ

Arrest.jpg
വെബ് ഡെസ്ക്

Published on Jul 03, 2026, 01:16 PM | 1 min read

മം​ഗളൂരു : മം​ഗളൂരുവിൽ ജില്ലാ ജയിൽ വളപ്പിനുള്ളിലേക്ക് കഞ്ചാവെറിഞ്ഞ കേസിൽ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (കെഎസ്ഐഎസ്എഫ്) ഒരാളെ അറസ്റ്റ് ചെയ്തു.


കൊളത്തമജലു സ്വദേശിയായ തിലക് രാജാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെയാണ് പ്രതി വളപ്പിനുള്ളിലേക്ക് കഞ്ചാവ് വലിച്ചെറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ഐഎസ്എഫ് ഉദ്യാ​ഗസ്ഥൻ സംശയാസ്പദമായ വസ്തു വന്നുവീഴുന്നത് കാണുകയും ഏകദേശം 500 മീറ്ററോളം പിന്തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.


ചോദ്യം ചെയ്യലിൽ ജയലിനുള്ളിലെ വിചാരണത്തടവുകാരനായ ലോയ് എന്ന വ്യക്തി ആവശ്യപ്പെട്ടിട്ടാണ് കഞ്ചാവ് പൊതിയെറിഞ്ഞതെന്ന് തിലക് രാജ് പറഞ്ഞു. 35 ​ഗ്രാം കഞ്ചാവാണ് ജയിലിനുള്ളിലേക്കെറിഞ്ഞത്. ഇതോടൊപ്പമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home