ഇഡി പ്രതിപക്ഷസർക്കാരുകളെ വേട്ടയാടുന്നു ; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം: വി ശിവദാസൻ

തിരുവനന്തപുരം: പ്രതിപക്ഷസർക്കാരുകളെ വേട്ടയാടുന്ന ഇഡി നടപടി സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഡോ വി .ശിവദാസൻ എംപി ചട്ടം 267 പ്രകാരം നോട്ടീസ് നൽകി. ഭരണപരമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും ഭീഷണിപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാനുമാണ് കേന്ദ്രഏജൻസികൾ ഇത്തരം കുതന്ത്രങ്ങൾ പരീക്ഷിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. ഫെഡറലിസത്തിന്റെയും ഭരണഘടനാപരമായ ധാർമികതയുടെയും ലംഘനം ആണ് ഇഡി നടത്തുന്നത്. സംസ്ഥാനങ്ങളുടെ മേലുള്ള ഈ കടന്നുകയറ്റം സഭ നിർത്തിവെച്ചു സമഗ്രമായി ചർച്ച ചെയ്യണം എന്നും വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.








0 comments