print edition വിസാചട്ടം കടുപ്പിക്കാൻ ട്രംപ്; ഇന്ത്യക്ക് തിരിച്ചടിയാകും

Photo by FILIP SINGER / POOL / AFP
ന്യൂഡൽഹി: ഇന്ത്യന്‍ വിദ്യാർഥികളെയും ഉദ്യോഗാര്‍ഥികളെയും പ്രതിസന്ധിയിലാക്കും വിധം കുടിയേറ്റ നടപടികൾ കർശനമാക്കാൻ അമേരിക്ക. എച്ച് –1ബി, എൽ–1 വിസകൾക്കും സ്‌റ്റുഡന്റ് വിസയ്‌ക്കും നിരവധി കടന്പ കടക്കേണ്ടി വരും. സുപ്രാധാനമാറ്റം ആഗസ്തില്‍ പുറത്തുവരാന്‍ സാധ്യത.
നിലവിൽ അമേരിക്കയിലെ പല സർവകലാശാലകൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും മറ്റുമുള്ള എച്ച്–1ബി പരിധി ഇളവ് ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ സാധ്യതയുണ്ട്. എച്ച്1ബി വിസകളിലുള്ള ജീവനക്കാരെ മറ്റ് കന്പനികളുടെ ഓഫീസുകളിൽ ജോലിക്ക് നിയോഗിക്കുന്നതിനും (തേർഡ് പാർടി ക്ലയന്റ് പ്ലേസ്‌മെന്റ്) നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇന്ത്യയിലെ ഐടി, കൺസൾട്ടിങ്ങ് കന്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന നിയമന രീതിയാണിത്. എച്ച്1ബി വിസ, തൊഴിൽ അധിഷ്‌ഠിത ഗ്രീൻകാർഡ് സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ കാര്യമായി വർധിപ്പിക്കാനും ആലോചനയുണ്ട്.
സ്‌റ്റുഡന്റ് വിസകൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കം ഇന്ത്യയ്‌ക്ക് വൻതിരിച്ചടിയാണ്. 2024–2025 അക്കാദമിക് വർഷത്തിൽ 3.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലേക്ക് പഠിക്കാൻ പോയത്. സ്‌റ്റുഡന്റ് വിസയിലും എക്‌സ്‌ചേഞ്ച് വിസയിലും എത്തുന്നവർക്ക് പാഠ്യപദ്ധതിയുടെ എല്ലാ നിബന്ധനകൾ പാലിക്കുന്നിടത്തോളം അമേരിക്കയിൽ തങ്ങാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. ഇൗ വ്യവസ്ഥ നീക്കി പകരം നിശ്‌ചിതകാലം മാത്രം തങ്ങാൻ അനുവദിക്കുന്ന തരത്തിൽ മാറ്റം വരുത്തും.










0 comments