ad
Deshabhimani

print edition ആർഎസ്‌എസിനെ വിലക്കാൻ നിർദേശം; യുഎസ്‌ കമീഷനെ വിമർശിച്ച്‌ വിദേശ മന്ത്രാലയം

rss flag
വെബ് ഡെസ്ക്

Published on Aug 22, 2026, 01:00 AM | 1 min read

ന്യൂഡൽഹി : ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌ വിലക്കേർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷനെ വിമർശിച്ച്‌ കേന്ദ്ര വിദേശമന്ത്രാലയം. പക്ഷപാതപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്‌ ഇതെന്നും വർഷങ്ങളായി ഇന്ത്യയ്‌ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്‌താവനകൾ ഇവർ നടത്താറുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ്‌ രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിശ്വാസ്യതയില്ലാത്ത ഇത്തരം സംഘടനകളിൽ നിന്ന്‌ അകലം പാലിക്കണമെന്നും ജയ്‌സ്വാൾ പറഞ്ഞു.


ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ യുഎസ്‌ സന്ദർശനത്തിന്‌ മുന്നോടിയായാണ്‌ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആർഎസ്‌എസുകാർക്ക്‌ വിലക്കേർപ്പെടുത്തണമെന്ന്‌ യുഎസ്‌ മതസ്വാതന്ത്ര്യ കമീഷൻ ആവശ്യപ്പെട്ടത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home