യുപിഐ ഫീസിനെതിരെ പെട്രോൾ പമ്പ് ഉടമകളും, എഥനോൾ കലര്‍പ്പിന് ഉത്തരം പറഞ്ഞു മടുത്തു

പെട്രോളിൽ എഥനോൾ കലര്‍ത്തി വിൽക്കാൻ തുടങ്ങിയതോടെ ഉത്തരം പറഞ്ഞു മടുത്തതാണ് പമ്പുടമകൾ. ജനങ്ങളെ അറിയിക്കാതെ പടിപടിയായി കലര്‍പ്പ് 20 ശതമാനം വരെ എത്തിച്ചു. പ്രതിഷേധം ശക്തമായപ്പോൾ പഴയ പെട്രോൾ വിപണിയിൽ എത്തിക്കാം എന്ന് സമ്മതിച്ചു. പക്ഷേ പ്രീമിയം പെട്രോളിന്റെ കാശ് വാങ്ങി. കലര്‍പ്പിന് കാശ് കുറച്ചു നൽകിയതുമില്ല. പഴയത് മതി എന്ന് പറയുമ്പോൾ കാശ് കൂടുതൽ ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധിച്ച ഉപഭോക്താക്കളോട് ന്യായമായ ഒരു ഉത്തരവും നൽകാൻ കഴിഞ്ഞില്ല.
ഇതേ മാതൃകയിലാണ് ഗുഗിൾ പേ പോലെ യുപിഐ പേമെന്റ് ശീലിപ്പിച്ച ശേഷം യൂസര്‍ ഫീ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്ന പേരിലാണ് വെട്ടിപ്പ്. ഇതിന് മറവായി 2000 രൂപ എന്ന പരിധി വെച്ചിരിക്കുന്നു. മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്ന ഇടപാട് ഫീസ് എന്തിന് തലയിൽ വെച്ചു എന്ന് വ്യാപാരി വ്യവസായ സമൂഹം പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. അന്തിമമായി സാധാരണ ഉപഭോക്താക്കളുടെ കീശയിൽ കയ്യിട്ട് വേണം ഇത് നൽകാൻ. കച്ചവടത്തിൽ വിശ്വസ്യത വലിയ പ്രശ്നമാണ്.
ഈ കാശ് ഉപഭോക്താക്കളോട് നേരിച്ച് വാങ്ങിക്കാൻ കഴിയില്ല. എംആര്‍പിയിൽ ചേര്‍ത്ത് വാങ്ങിക്കേണ്ടി വരും. ഇതിന് പുറമെ ഫീസിന് ജി എസ് ടി കൂടി അധികമായി വരും. പെട്രോൾ പമ്പ് പോലെ കൃത്യമായ അളവ് തുക പ്രകാരം സേവനങ്ങൾ നൽകുന്ന വ്യാപാര ഇടപാട് സ്ഥാപനങ്ങക്ക് ഇത് കുടുതൽ വെല്ലുവിളിയാണ്.
Related News
പെട്രോൾ ഡീസൽ പമ്പുകളെ യുപിഐ ഫീസിൽ നിന്നും ഒഴിവാക്കണമെന്ന് പെട്രോൾ ഡീസൽ റീട്ടെയിൽ ഡീലര്‍മാരും പമ്പ് ഉടമകളും രംഗത്ത് ഇറങ്ങിയത് ഈ സാഹചര്യത്തിലാണ്. നേരിയ ലാഭമാണ് ലഭിക്കുന്നത്. ഇതിനിടെ ഫീസ് കൂടി നൽകേണ്ടി വരുന്നത് അധിക ഭാരമാവും എന്നാണ് അവരുടെ പരാതി. പമ്പുകളിൽ വലിയ വാഹനങ്ങളുടെ ഇടപാട് ഭൂരിപക്ഷവും യുപിഐ വഴിയും രണ്ടായിരം രൂപയിൽ കൂടുതലും ആയിരിക്കും.
ഫീസ് ഒഴിവാക്കി നൽകിയില്ലെങ്കിൽ യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തേണ്ടി വരുമെന്ന് ഒൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് വക്താവ് മോണ്ടി സെഹ്ഗാൾ പ്രതികരിച്ചു. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, എന്നിവയുടെ മര്‍ച്ചന്റ് കമ്മീഷൻ ഏറ്റെടുത്തത് പോലെ എണ്ണ വിതരണ കമ്പനികൾ ഈ അധിക തുക ഏറ്റെടുക്കാൻ തയാറാവണം എന്നും ആവശ്യപ്പെട്ടു. എംപവര്‍ പെട്രോളിയം ഡീലേഴ്സ് ഫൗണ്ടേഷനും സമാനമായ ആവശ്യവും മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.
വിലക്കയറ്റവും ഇത് മൂലം ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലും ഇന്ധനത്തിൽ എഥനോൾ എന്ന പേരിൽ സര്‍ക്കാരിന്റെ തന്നെ മായം കലര്‍ത്തലും ഇതിനിടയിലെ അധിക കാശ് വാങ്ങിക്കലും അമര്‍ഷം വളര്‍ത്തുകയാണ്. ഇതിനിടെയാണ് യുപിഐ ഫീസു കൊണ്ടു വരുന്നത്. സോഷ്യൽ മീഡിയയിലും ഇതിനെതിരെ വലിയ കാമ്പയിനുകളും പരിഹാസവും നിറയുന്നു.









0 comments