ad
Deshabhimani

ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുപിയിൽ രണ്ട് പേർ പിടിയിൽ

drugs

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 06, 2026, 06:10 PM | 1 min read

ലക്നൗ : ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മയക്കുമരുന്ന് കടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 504 ഗ്രാം ലഹരി വസ്തുക്കൾ കണ്ടെടുത്തതായി ബുധനാഴ്ച പൊലീസ് അറിയിച്ചു. നകുഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നവാസ്പൂർ ഖേഡ നിവാസികളായ ഷംഷാദ്, സമയ്ദിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സർക്കിൾ ഓഫീസർ ഗംഗോ അശോക് സിസോദിയ പറഞ്ഞു.


നകുഡ് പൊലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിസോദിയ പറഞ്ഞു. ഷംഷാദ് എൻ‌ഡി‌പി‌എസ് ആക്ട് കേസിൽ പൊലീസ് തിരയുന്ന വ്യക്തിയാണെന്നും രണ്ട് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു. എൻ‌ഡി‌പി‌എസ് ആക്ട് പ്രകാരം ഷംഷാദിനെതിരെ ഒമ്പത് കേസുകളും സമയ്ദീനെതിരെ നകുഡ് പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ചോദ്യം ചെയ്യലിൽ, പ്രതികൾ കഞ്ചാവ് കടത്തി ഗംഗോ ബൈപാസിലെ ട്രക്ക് ഡ്രൈവർമാർക്കും മറ്റുള്ളവർക്കും വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ നിയമനടപടികൾ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home