ad
Deshabhimani

അന്താരാഷ്ട്ര യാത്രകൾക്ക് 15 ശതമാനം വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്ലോർ മോർ’ സെയിൽ

Air India.jpg
വെബ് ഡെസ്ക്

Published on Jul 05, 2026, 04:37 PM | 1 min read

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാനയാത്രകൾക്ക് 15 ശതമാനം വരെ കിഴിവ് നൽകുന്ന ‘എക്സ്പ്ലോർ മോർ’ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ അഞ്ച് മുതൽ 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കായി ജൂലൈ ഒൻപത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭിക്കുക.

ജൂലൈ അഞ്ചിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മറ്റ് ബുക്കിംഗ് ചാനലുകളിലൂടെ ജൂലൈ ആറു മുതൽ ടിക്കറ്റുകൾ ലഭ്യമാകും. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ എന്നീ നിരക്കുകളിലാണ് ഇളവ് ബാധകമാകുക.

ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീസ് ഈടാക്കില്ല. കൂടാതെ യാത്രാ തീയതി ഒരു തവണ സൗജന്യമായി മാറ്റുന്നതിനും സൗകര്യമുണ്ട്. ടാറ്റാ ന്യൂപാസ് അംഗങ്ങൾക്ക് 500 രൂപ വരെ അധിക കിഴിവും എട്ട് ശതമാനം വരെ ന്യൂകോയിൻസ് റിവാർഡായും ലഭിക്കും.

ഇന്ത്യയിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുമായി എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചതോറും 820 അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നുണ്ട്. രാജ്യത്തെ 43 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ആഭ്യന്തര സർവീസുകൾക്കു പുറമെയാണ് ഈ അന്താരാഷ്ട്ര സർവീസുകൾ.

ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. അടുത്തിടെ നവി മുംബൈ–അബുദാബി, ഗുവാഹത്തി–അബുദാബി, ഗുവാഹത്തി–ദുബായ് എന്നീ പുതിയ അന്താരാഷ്ട്ര സർവീസുകളും കമ്പനി പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home