print edition മിശ്രവിവാഹിതരെ കസ്റ്റഡിയിലെടുത്ത യുപി പൊലീസിന് രൂക്ഷവിമര്‍ശം

അലഹാബാദ്: അലിഗഡിൽ മിശ്രവിവാഹിതരായ ദമ്പതികളെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത യുപി പൊലീസ് നടപടിയെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. നിയമവാഴ്ചയുള്ള ജനാധിപത്യ രാജ്യത്ത് സംസ്ഥാന സര്‍ക്കാരും നിയമം നടപ്പാക്കാനുള്ള സംവിധാനങ്ങളും പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് അധികാരം ഉപയോഗിക്കേണ്ടതെന്നും സാമൂഹ്യ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയല്ല ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.
സാമൂഹ്യസമ്മര്‍ദങ്ങളുടെ പേരിൽ പൊലീസിന് ആരെയും കസ്റ്റഡിയിലെടുക്കാൻ കഴിയില്ല. ഷെയ്ൻ അലി, രശ്മി എന്നിവരെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണെന്നും ഉടൻ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചു. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ ഒക്ടോബര്‍ 15നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അവധിദിനത്തിൽ പ്രത്യേക ഹിയറിങ് നടത്തിയാണ് കേസ് പരിഗണിച്ചത്.









0 comments