ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ പരാജയം; 25 കാരി ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ വിജയിക്കാനാകാത്തതിനെ തുടർന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്ന് 25-കാരിയായ യുവതി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയ്ക്ക് 2.30 ഓടെ വീട്ടുടമ മുറി തുറന്നപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
പ്രാഥമിക അന്വേഷണത്തിൽ, അടുത്തിടെ നടന്ന പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള അന്വേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.









0 comments