കടയിലെത്തിയ വളർത്തുനായയെ കുത്തിക്കൊന്നു; യുപിയിൽ ഇറച്ചിക്കടക്കാരൻ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ വളർത്തുനായയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇറച്ചിക്കടക്കാരൻ അറസ്റ്റിൽ. വെള്ളിയാഴ്ച കലാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭൂപേന്ദ്ര ശർമ എന്നയാളുടെ വളർത്തുനായ ഇറച്ചിക്കടയിൽ കയറി എന്നാരോപിച്ചായിരുന്നു ഇറച്ചിക്കടക്കാരനും സഹായിയും നായയെ കൊലപ്പെടുത്തിയത്. സലിം, വസീം എന്നിവർ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നായയെ അക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നായയുടെ ഉടമയായ ഭൂപേന്ദ്ര ശർമയുടെ പരാതിയിലാണ് അറസ്റ്റുണ്ടായതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ദിക്ഷ ഭാവ്രെ പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം സലീമിനെ പിന്നീട് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments