നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി ദമ്പതികൾ മരിച്ചു; നാല് പേർക്ക് പരിക്ക്

പ്രതീകാത്മകചിത്രം
മിർസാപുർ : ഞായറാഴ്ച പുലർച്ചെ ദേശീയപാത 135 ൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെ ഡ്രുമന്ദ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നതെന്ന് സർക്കിൾ ഓഫീസർ അമർ ബഹാദൂർ സിംഗ് പറഞ്ഞു.
കാർ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് കാർ. മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ ബർഹി നിവാസിയായ വികാസ് (35), ഭാര്യ സോനം തംരകർ (31) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ലാൽഗഞ്ചിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന ശിവാൻഷ് (4) രുദ്ര (1) എന്നീ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ട്രക്കും കാറും പോലീസ് പിടിച്ചെടുത്തു. ട്രക്ക് ഡ്രൈവറെ തിരിച്ചറിയാള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഇയാൾ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും സിംഗ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.











0 comments