ad
Deshabhimani

ഉജ്ജയിൻ ഭൂമി കുംഭകോണം

print edition മോഹൻ യാദവിനെ രക്ഷിക്കാൻ ജാതിക്കാർഡിറക്കി ബിജെപി

Mohan Yadav
avatar
സ്വന്തം ലേഖകൻ

Published on Jun 28, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ഉജ്ജയിൻ ഭൂമി കുംഭകോണത്തിൽനിന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി മോഹൻ യാദവിനെ സംരക്ഷിക്കാൻ ജാതിക്കാർഡിറക്കി ബിജെപി. പിന്നോക്കവിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെ ആക്രമിക്കാനാണ്‌ പ്രതിപക്ഷ പാർടികളുടെ ശ്രമമെന്ന വാദവുമായി ബിജെപി സമൂഹമാധ്യമ വിഭാഗം തലവൻ അമിത്‌ മാളവ്യ രംഗത്തെത്തി.


ഭൂമി കുംഭകോണ വിവാദം ഉയർന്നുവന്ന ഘട്ടത്തിൽ മുതിർന്ന ബിജെപി നേതാക്കളാരും യാദവിന്റെ സംരക്ഷണത്തിന്‌ എത്തിയിരുന്നില്ല. യാദവ വോട്ട്‌ നിർണായകമായ ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ ഇത്‌ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ്‌ പുതിയ നീക്കം. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ്‌ മാളവ്യയുടെ ഇടപെടൽ.


മുഖ്യമന്ത്രിയായ ശേഷം മോഹൻ യാദവും കുടുംബവും ഭൂമി വാങ്ങികൂട്ടിയിട്ടില്ലെന്ന ബിജെപി അവകാശവാദം കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു. 2023 ഡിസംബറിൽ മുഖ്യമന്ത്രിയായതിന്‌ ശേഷവും ഉജ്ജയിൻ നഗരത്തോട്‌ ചേർന്ന്‌ ഏക്കറുകൾ വാങ്ങിയതിന്റെ രേഖ പുറത്തുവന്നു.

ഉജ്ജയിൻ മാസ്‌റ്റർപ്ലാനിന്റെ ഭാഗമായുള്ള പല വൻപദ്ധതികളും മോഹൻ യാദവും കുടുംബവും ഭൂമി വാങ്ങിക്കൂട്ടിയ മേഖലകളിലാണുള്ളത്‌. ഇതൊക്കെ ജനമറിഞ്ഞതോടെയാണ്‌ ജാതിക്കാർഡിൽ തടിയൂരാൻ ശ്രമം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home