ad
Deshabhimani

ഡൽഹിയിൽ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി

delhi bomb threat
വെബ് ഡെസ്ക്

Published on Feb 23, 2026, 11:52 AM | 1 min read

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഇത്തവണ രണ്ട് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്. ധൗള കുവാനിലെ ആർമി പബ്ലിക് സ്കൂളിനും ലോധി റോഡിലെ എയർഫോഴ്സ് ബാൽ ഭാരതി സ്കൂളിനുമാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെത്തുടർന്ന് രണ്ട് സ്കൂളുകളുടെയും അഡ്മിനിസ്ട്രേഷനുകൾ രാവിലെ തന്നെ അധികൃതരെ അറിയിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


പൊലീസും ബോംബ് സ്ക്വാഡുമെത്തി സ്കൂൾ പരിസരം ഒഴിപ്പിച്ച്, സമഗ്രമായ തിരച്ചിൽ നടത്തി. ഡോഗ് സ്ക്വാഡ്, ഡൽഹി ഫയർ സർവീസസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും സ്ഥലത്തെത്തി. സ്കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വ്യാജ ഭീഷണിയാകാമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇമെയിലുകളുടെ ഉറവിടം കണ്ടെത്തുന്നതിന് സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home