ad
Deshabhimani

മധ്യപ്രദേശിൽ വീണ്ടും ചുമമരുന്ന് മരണം; മാസങ്ങളായി കോമയിലായിരുന്ന നാല് വയസുകാരൻ മരിച്ചു

children and cough syrup
വെബ് ഡെസ്ക്

Published on Feb 03, 2026, 10:11 AM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും ചുമമരുന്ന് കഴിച്ച് മരണം. സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലായി കോമയിൽ ചികിത്സയിൽ കഴിയുകയായിരുന്ന നാല് വയസുകാരനാണ് മരിച്ചത്. ചിന്ദ്വാരയ്ക്ക് സമീപം ബെതുൽ സ്വദേശി ഹർഷ് ആണ് മരിച്ചത്. നാല് മാസത്തിലേറെയായി കോമയിലായിരുന്നു. നാ​ഗ്പൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം.


മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് ബെതുൽ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. മനോജ് ഹുർമഡെ പറഞ്ഞു.


കഴിഞ്ഞ വർഷം ഒക്ടോബറിൽ ചിന്ദ്വാര ജില്ലയിലെ പരസിയയിൽ കോൾഡ്രിഫ് ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് ഛർദ്ദി, പനി തുടങ്ങിയ അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2025 സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ കഫ് സിറപ്പ് കഴിച്ച് കുറഞ്ഞത് 24 കുട്ടികൾ മരിച്ചു. കുട്ടികളുടെ വൃക്കകൾക്ക് തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.


കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കോൾഡ്രിഫ് സിറപ്പ് സാമ്പിളിൽ 48.8 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയതായാണ് കണ്ടെത്തൽ. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ചുമമരുന്ന് മധ്യപ്രദേശ് സർക്കാർ ബാൻ ചെയ്തിരുന്നു. കമ്പനി ഉടമയേയും മരുന്ന് ശുപാർശ ചെയ്ത ഡോക്ടറെയും അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home