ad
Deshabhimani

രണ്ട് ആഴ്ചയ്ക്കിടെ രണ്ടാം തവണ; ഇഡി നോട്ടീസ് അവഗണിച്ച് ടീന അംബാനി

Tina Ambani.jpg
വെബ് ഡെസ്ക്

Published on Feb 17, 2026, 12:29 PM | 1 min read

മുംബൈ: വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് ടീന അംബാനി വീണ്ടും അവഗണിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ടീന അംബാനി ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്.


റിലയൻസ് എഡിഎജി ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഭാര്യയായ ടീന അംബാനിക്കെതിരെ വിദേശത്തുള്ള അനധികൃത സ്വത്തുക്കളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്.


വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമാണ് ടീന അംബാനി ഇഡിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ അംബാനി കുടുംബം നൽകിയിട്ടില്ല.


നേരത്തെ അനിൽ അംബാനിയും സമാന കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. വിദേശ നിക്ഷേപങ്ങളിലെ സുതാര്യതയും ഫെമ ചട്ടങ്ങളുടെ ലംഘനവുമാണ് ഇഡി പരിശോധിച്ചുവരുന്നത്.


തുടർച്ചയായി നോട്ടീസ് അവഗണിക്കുന്ന സാഹചര്യത്തിൽ ഇഡി അടുത്തതായി എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നാൽ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങാൻ ഇഡിക്ക് അധികാരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home