ad
Deshabhimani

print edition സമൂഹമാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്: ഉള്ളടക്കം നിയന്ത്രിക്കാന്‍
കൂടുതൽ മന്ത്രാലയങ്ങൾ‌

Social Media
avatar
സ്വന്തം ലേഖകൻ

Published on Mar 20, 2026, 12:00 AM | 1 min read

ന്യൂ‍ഡൽഹി: സമൂഹമാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ തുറന്നുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് തടയിടാൻ പുതിയ നീക്കവുമായി മോദിസര്‍ക്കാര്‍‌. ഉള്ളടക്കം നീക്കാൻ ഉത്തരവിടാൻ ഐടി മന്ത്രാലയത്തിന്‌ പുറമെ ആഭ്യന്തരം, പ്രതിരോധം, വാർത്താവിതരണ മന്ത്രാലയങ്ങൾക്ക്‌ കൂടി അധികാരം നൽകും.


വാട്‌സാപ്പ്‌, യുട്യൂബ്‌, ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌ബുക്ക്‌ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പരാതികളിൽ നിലവിൽ ഐടി മന്ത്രാലയത്തിന്‌ മാത്രമാണ്‌ നടപടിയെടുക്കാൻ അധികാരമുള്ളത്‌. വ്യാജ എഐ ഉള്ളടക്കം തടയാനാണ്‌ ഭേദഗതിയെന്നാണ്‌ വാദം. സാന്പത്തിക വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ ഉള്ളടക്കം നീക്കാൻ സെക്യൂ‍രിറ്റി എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യക്ക് അധികാരം നൽകുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്‌.


സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെ വരുതിയിലാക്കുന്നതിന്റെ ഭാഗമായി 2021ലെ ഐടി ചട്ടത്തിൽ കേന്ദ്രം കഴിഞ്ഞ മാസം ഭേദഗതി കൊണ്ടുവന്നിരുന്നു. ഉള്ളടക്കങ്ങൾ നീക്കണമെന്ന്‌ കേന്ദ്രസർക്കാർ ഉത്തരവിട്ടാല്‍ രണ്ട്‌ മണിക്കൂറിനുള്ളിൽ സമൂഹമാധ്യമങ്ങൾ നീക്കം ചെയ്യണമെന്നാണ് ഭേദഗതി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home