ad
Deshabhimani

​ പു​ലി​യോ​ട് ധീ​ര​മാ​യി പോ​രാ​ടി കൗ​മാ​ര​ക്കാ​ര​ൻ

tiger
വെബ് ഡെസ്ക്

Published on May 11, 2026, 01:22 PM | 1 min read

ഭോപ്പാൽ: മധ്യ​പ്ര​ദേ​ശി​ൽ ആ​ക്ര​മി​ക്കാ​ൻ വ​ന്ന പു​ലി​യോ​ട് ധീ​ര​മാ​യി പോ​രാ​ടി കൗ​മാ​ര​ക്കാ​ര​ൻ. വീ​ടി​ന​ടു​ത്തു​ള്ള ഒ​രു കൃ​ഷി​യി​ട​ത്തി​നു സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 13 വ​യ​സു​കാ​ര​ൻ സ​ത്യം താ​ക്കൂ​റി​നെ​യാ​ണ് അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് വ​ന്ന പു​ള്ളി​പ്പു​ലി ആ​ക്ര​മി​ച്ച​ത്.കു​ട്ടി​യു​ടെ വ​യ​റി​ലും കാ​ലു​ക​ളി​ലും പു​ലി​യു​ടെ ന​ഖം കൊ​ണ്ട് പ​രി​ക്കേ​റ്റി​ട്ടും പി​ടി​വി​ട്ടി​ല്ല.


പി​പാ​രി​യ ഫോ​റ​സ്റ്റ് ബീ​റ്റി​ന് കീ​ഴി​ലു​ള്ള കു​ർ​സി ഖാ​പ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.സ​ത്യ പു​ലി​യെ അ​തി​ൻറെ ക​ഴു​ത്തി​ൽ പി​ടി​ച്ചു നി​ർ​ത്തി. നി​ല​വി​ളി കേ​ട്ട് പി​താ​വ് മ​ഹേ​ന്ദ്ര സിം​ഗ് ഠാ​ക്കൂ​റും കു​ടും​ബാം​ഗ​ങ്ങ​ളും വ​ടി​ക​ളു​മാ​യി ഓ​ടി​യെ​ത്തി. പു​ലി​യും സ​ത്യ​യും ത​മ്മി​ൽ മ​ൽ​പ്പി​ടി​ത്തം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​പ്പോ​ൾ. എ​ല്ലാ​വ​രും ബ​ഹ​ളം വ​ച്ച​തോ​ടെ പു​ലി കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.


സം​ഭ​വ​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. സ​ത്യ​യ്ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 1,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന ഗ്രാ​മ​ങ്ങ​ളി​ൽ പു​ള്ളി​പ്പു​ലി​ക​ളു​ടെ സാ​ന്നി​ധ്യം അ​പൂ​ർ​വ​മ​ല്ലെ​ങ്കി​ലും, കു​ട്ടി​ക​ൾ​ക്കു നേ​രേ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.


‌. പി​പാ​രി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home