ad
Deshabhimani

തമിഴ്നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു; ബിഹാർ സ്വദേശി അറസ്റ്റില്‍

rape case
വെബ് ഡെസ്ക്

Published on Jun 15, 2026, 02:34 PM | 1 min read

ചെന്നൈ : തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ലൈം​ഗികാതിക്രമത്തിന് ഇരയായ മൂന്ന് വയസുകാരി കൊല്ലപ്പെട്ടു. കേസിൽ ബിഹാർ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.


ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് കുട്ടി മരിക്കുന്നത്. കുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരായിരുന്നുവെന്നും ​ഗുമ്മിഡിപൂണ്ടിയിലെ സിപ്കോട്ട് വ്യവസായ മേഖലയിലെ തൊഴിലാളികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി ​ഗുരുതരമായ പരിക്കുകളോടെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഞായറാഴ്ച രാത്രി മറ്റ് കുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബിസ്കറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രതി തന്ത്രത്തിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home