വ്യക്തി വൈരാഗ്യം; ഡൽഹിയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടത്തത്തിൽ 17കാരിയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍

image: ndtv
ന്യൂഡൽഹി : ഡൽഹി, തുഗ്ലക്കാബാദിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടത്തത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. 17 വയസുള്ള പെൺകുട്ടിയുൾപ്പെടെയാണ് പിടിയിലായിരിക്കുന്നത്.
സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് വാഹനത്തിന് തീയിടാനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് കെട്ടിടസമുച്ചയത്തിൽ തീപിടിത്തമുണ്ടാകുന്നത്. നിരജ്ഞൻ, രാജ്കുമാർ, സരിത എന്നിവരാണ് പിടിലായിരിക്കുന്നത്. ഇവർക്കൊപ്പമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജൂൺ 12ന് അർദ്ധരാത്രി കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടറിന് താനാണ് തീയിട്ടതെന്ന് 17 വയസുകാരി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അഞ്ചാം നിലയിലെ താമസക്കാരനെയാണ് പ്രതികൾ ലക്ഷ്യം വെച്ചിരുന്നതെങ്കിലും തീ പടർന്നുപിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ പരിക്കേറ്റ എട്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.










0 comments