print edition തേജസ് യുദ്ധവിമാനം ; 2 വർഷത്തിനിടെ രണ്ടാം അപകടം

ന്യൂഡൽഹി
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന തേജസ് യുദ്ധവിമാനം രണ്ടുവർഷത്തിനിടെ അപകടത്തിൽപ്പെട്ടത് രണ്ടാം തവണ. 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ തേജസ് തകർന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു.
റഷ്യൻ നിർമിത മിഗ്–21 വിമാനങ്ങൾ ഒഴിവാക്കിയതിന് പകരമായാണ് തേജസ് വ്യോമസേനയുടെ ഭാഗമാക്കിയത്. എയ്‌റോനോട്ടിക്കൽ ഡവലപ്പ്‌മെന്റ് ഏജൻസി വികസിപ്പിച്ച മാതൃകപ്രകാരം പൊതുമേഖലയിലുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്ക് ലിമിറ്റഡാണ് നിർമാണം. യുഎസിലെ ജനറൽ ഇലക്‌ട്രിക് കമ്പനി നിർമ്മിക്കുന്ന എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞ ഇൗ ഒറ്റഎൻജിൻ വിമാനം വേഗതയിൽ മികച്ചതാണ്.
2015ൽ വ്യോമസേനയുടെ ഭാഗമായി. 2016ൽ തേജസ് വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രൺ യാഥാർഥ്യമായി. 2021ൽ 83 തേജസ് വിമാനങ്ങൾക്കായി എച്ച്‌എഎല്ലുമായി കരാർ ഒപ്പിട്ടെങ്കിലും കൈമാറൽ പ്രതീക്ഷിച്ച നിലയിൽ പുരോഗമിച്ചിട്ടില്ല. സെപ്‌തംബറിൽ 77 തേജസ് വിമാനങ്ങൾ കൂടി വാങ്ങുന്നതിനുള്ള കരാറിൽ എച്ച്‌എഎല്ലും വ്യോമസേനയും ഒപ്പിട്ടിരുന്നു.










0 comments