മോഷണ ശേഷം ക്ഷേത്രത്തിൽ കിടന്നുറങ്ങിയ പ്രതി പിടിയിൽ

റാഞ്ചി: പണവും സ്വർണവും മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കള്ളൻ ക്ഷേത്രത്തിനുള്ളിൽ തന്നെ കിടന്നുറങ്ങി. പിന്നാലെ
നാട്ടുകാരെത്തി ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജാർഖണ്ഡിലെ പടിഞ്ഞാറൻ സിങ്ബമ്മിലാണ് സംഭവം.
പ്രദേശത്തെ കാളി ക്ഷേത്രത്തിൽ മോഷണത്തിനെത്തിയതായിരുന്നു പ്രതിയായ വീർ നായക്. ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളൻ സ്വർണാഭരണങ്ങളും പണവുമെല്ലാം കൈകലാക്കിയ ശേഷം ദേവി വിഗ്രഹത്തിനടുത്ത് കിടന്ന് ഉറങ്ങി പോവുകയായിരുന്നു. രാവിലെ ക്ഷേത്ര പൂജാരിയെത്തിയപ്പോഴും ഇയാൾ ഇവിടെ കിടന്നുറങ്ങുകയായിരുന്നു.
പിന്നാലെ നാട്ടുകാരെ വിളിച്ചു കൂട്ടി കള്ളനെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. താൻ മോഷണ ശ്രമം നടത്തിയെന്നും എന്നാൽ എപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ലായെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്.








0 comments