ad
Deshabhimani

ഇസ്രയേൽ കൂട്ടക്കുരുതിയിൽ ജീവൻ പൊലിഞ്ഞ അഞ്ച് വയസുകാരിയുടെ ജീവിതം

ഓസ്കർ നോമിനേഷൻ നേടിയ ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ ചിത്രത്തിന് ഇന്ത്യയിൽ വിലക്ക്

The Voice of Hind Rajab

ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ സിനിമയിലെ രം​ഗം (ഇ‌ടത്) ചലച്ചിത്ര സംവിധായിക കൗതര്‍ ബിന്‍ ഹനിയ വെനീസ് ചലച്ചിത്ര മേളയിൽ (വലത്)

വെബ് ഡെസ്ക്

Published on Mar 22, 2026, 08:33 AM | 1 min read

ന്യൂ‍ഡൽഹി: ഓസ്കർ നോമിനേഷൻ നേടിയ ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. മുംബൈ ആസ്ഥാനമായുള്ള ജയ് വിരാത്ര എന്റർടൈൻമെന്റിന്റെ തലവൻ മനോജ് നന്ദ്‌വാനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാസ യുദ്ധത്തിനിടെ ഇസ്രയേൽ സൈന്യത്തിന്റെ കൂട്ടക്കുരുതിയിൽ ജീവൻ നഷ്ടപ്പെട്ട പലസ്തീൻകാരിയായ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ് ഇത്.


ഇസ്രയേലിനെ ഭയന്നാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതെന്ന ആക്ഷേപം ഉയർന്നു. ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് ചിത്രത്തിന്റെ സംവിധാനം. ഫെബ്രുവരിയിലാണ് സിനിമ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ അനുമതിക്കായി നൽകിയത്. മാർച്ച് 16-ന് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിനാൽ മാർച്ച് ആറിന് റിലീസ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്.


എന്നാൽ ചിത്രം പ്രദർശിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയത്താൽ ആണ് പ്രദർശനാനുമതി നിഷേധിച്ചതെന്നാണ് വിവരം. ഇന്ത്യ-ഇസ്രയേൽ ബന്ധത്തെ സിനിമ ബാധിക്കുമെന്ന് ഉദ്യോഗസ്ഥൻ ഭയപ്പെ‌ട്ടിരുന്നതായാണ് മനോജ് നന്ദ്‌വാന വെളിപ്പെടുത്തുന്നത്. ചിത്രത്തിന്റെ സംവിധായിക കൗതർ ബിൻ ഹനിയ വെനീസ് ചലച്ചിത്ര മേളയിൽ പലസ്തീനിലെ 5 വയസുകാരിയുടെ ചിത്രവുമായി പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home