ad
Deshabhimani

ഇവി വാഹനങ്ങൾക്കും ശബ്​ദം വേണം; തീരുമാനം അപകട സാധ്യത കണക്കിലെടുത്ത്

car
വെബ് ഡെസ്ക്

Published on Sep 30, 2025, 08:43 AM | 1 min read

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം വേണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. മോട്ടോർ വാഹന ചട്ടത്തിൽ ഭേ​ദ​ഗതി വരുത്താൻ കരട് വിജ്ഞാപനം ഇറക്കി. അടുത്ത വർഷം ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കും.

അപകട സാധ്യത കണക്കിലെടുത്ത് അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് തീരുമാനം. ഇലക്ട്രിക് കാറുകൾ, ബസുകൾ, വാനുകൾ, ട്രക്കുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള M കാറ്റഗറി വാഹനങ്ങൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള N കാറ്റഗറി വാഹനങ്ങൾക്കും ഈ നിയമം ബാധകമാകും.


നിലവിലുള്ള വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കും. ചില കമ്പനികളുടെ മോഡലുകളിൽ എവിഎഎസ് അഥവാ അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്.


Tata Curvv EV, Hyundai Creta Electric, Mahindra XEV 9e, Mahindra BE 6 തുടങ്ങിയ ചില മോഡലുകൾ ഇതിനകം തന്നെ ഈ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home