ad
Deshabhimani

ഇനി ഓർമയിലെ 
സുന്ദരഗാനം

print edition ആശാ ഭോസ്‌ലെയ്‌ക്ക്‌ വിടചൊല്ലി രാജ്യം

ആശാ ഭോസ്‌ലെയുടെ മൃതദേഹം സംസ്കാരച്ചടങ്ങിനായി മുംബൈ ദാദറിലെ ശിവാജി പാർക്ക്‌ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നു

ആശാ ഭോസ്‌ലെയുടെ മൃതദേഹം സംസ്കാരച്ചടങ്ങിനായി മുംബൈ ദാദറിലെ ശിവാജി പാർക്ക്‌ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Apr 14, 2026, 12:01 AM | 1 min read

മുംബൈ : എണ്ണമറ്റ നിത്യഹരിത ഗാനങ്ങളിലൂടെ തലമുറകളുടെ ഹൃദയത്തിലിടം നേടിയ ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ ഗായിക ഇനി ഓർമ. കഴിഞ്ഞ ദിവസം അന്തരിച്ച ആശാ ഭോസ്‌ലെയുടെ മൃതദേഹം മുംബൈ ദാദറിലെ ശിവാജി പാർക്ക്‌ ശ്‌മശാനത്തിൽ പൂർണ ഒ‍ൗദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.


ലോവർ പാരലിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരങ്ങള്‍ അന്ത്യാജ്ഞലി അർപ്പിച്ചു. ആശയ്‌ക്ക്‌ ഇഷ്‌ടപ്പെട്ട വെളുത്ത പുഷ്‌പ്പങ്ങളാൽ അലങ്കൃതമായ വാഹനത്തിൽ ദേശീയപതാക പുതപ്പിച്ച്‌ വിലപായാത്രയായാണ്‌ മൃതദേഹം ശിവാജി പാർക്കിലെത്തിച്ചത്‌. മകൻ ആനന്ദ്‌ ചിതയ്‌ക്ക്‌ തീകൊളുത്തി.


സച്ചിൻ ടെന്‍ഡുല്‍ക്കര്‍, എ ആർ റഹ്‌മാൻ, ആശാ പരേഖ്‌, ഹെലൻ, തബു, റിതേഷ്‌ ദേശ്‌മുഖ്‌, ഉദിത്‌ നാരായൺ, ഹരിഹരൻ, രാഷ്ട്രീയനേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അർപ്പിക്കാനെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home