ad
Deshabhimani

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ; ഹൈദരാബാദിൽ ഏഴോളം ഹോട്ടലുകൾക്ക് പൂട്ട്

Food safety.jpg
വെബ് ഡെസ്ക്

Published on Aug 30, 2026, 12:01 PM | 1 min read

ഹൈദരാബാദ്: കാലാവധി കഴിഞ്ഞതും പഴകിയതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് ചൂണ്ടിക്കാട്ടി ഹൈദരാർബാദിലെ ഏഴു പ്രമുഖ ഹോട്ടലുകൾക്ക് പൂട്ടിട്ട് തെലങ്കാന സ്റ്റാൻഡേർഡ്സ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് എസൻഷ്യൽ ഡ്രഗ്സ് (TG SAFE).


മോശമായ സൂചീകരണ രീതി, അശുദ്ധമായ പരിസരം, പ്രാണികളുടെ സാന്നിദ്യം, ലേബലിംഗിലെ ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. നഗരത്തിലെ നിരവധി സ്ഥാപനത്തിൽ മിന്നൽ പരിശോധന നടക്കുകയും ഭക്ഷ്യസാമ്പിളുകൾ പരിശോധിച്ച് നോട്ടീസ് നൽകുകയും ചെയ്തു.


ഫുഡ് സേഫ്റ്റി ഓഫീസർമാരും പൊലീസും അടങ്ങുന്ന ആറ് സംഘങ്ങളാണ് നഗരത്തിലാകെ പരിശോധന നടത്തിയത്. ബഞ്ജാര ഹിൽസിലെ ചട്ണീസ്, സ്പൈസ് 6, ഓഹ്രീസ്, ജുബ്ലി ഹിൽസിലെ ദ സ്പൈസി വെന്യൂ, ടോളിചൗക്കിയിലെ ഫോർ സീസൺസ് മൾട്ടി-ക്യുസിൻ റെസ്റ്റോറന്റ്, ഷാ ഗൗസ്, ഗച്ചിബൗളിയിലെ പിസ്ത ഹൗസ് എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.


ഗച്ചിബൗളിയിലെ പിസ്ത ഹൗസിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ 15 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്സ്, 24 കിലോഗ്രാം നൂഡിൽസ്, 5 കിലോഗ്രാം ഉരുളക്കിഴങ്ങ് ചിപ്സ് എന്നിവയാണ് പിടിച്ചെടുത്തത്. ലബോറട്ടറി പരിശോധനയ്ക്ക് ശേഷം ഫലത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home