Deshabhimani

print edition എല്ലാ ഹിന്ദു വീടുകളിലും തോക്ക് കരുതണമെന്ന്‌ തെലങ്കാന എംഎൽഎ

 T Raja Singh

തോക്ക് കൈയിലേന്തി ടി രാജ സിങ് എംഎൽഎ

വെബ് ഡെസ്ക്

Published on Nov 22, 2026, 03:09 AM | 1 min read

ഹൈദരാബാദ്: രാജ്യത്തെ എല്ലാ ഹിന്ദു വീടുകളിലും തോക്ക് കരുതണമെന്ന വിവാദ ആഹ്വാനവുമായി തെലങ്കാനയിലെ ഗോഷാമഹൽ എംഎൽഎ ടി രാജ സിങ്. 2023–ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച്‌ വിജയിച്ച രാജ സിങ്‌ 2025ൽ പാർടി വിട്ടെങ്കിലും സംഘപരിവാറുമായി ചേർന്നാണ്‌ പ്രവർത്തനം. വർഗീയപ്രചാരണത്തിന്റെ പേരിൽ 18 കേസുകളുമുണ്ട്‌.


‘നാം രണ്ട്, നമുക്ക് രണ്ട് നിയമം നടപ്പാക്കിയില്ലെങ്കിൽ ഹിന്ദുക്കളുടെ സുരക്ഷയ്ക്കായി വീടുകളിൽ ആയുധം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്‌. തോക്കുകൾ കൈവശം വച്ചില്ലെങ്കിൽ ഹിന്ദുക്കളുടെ സ്വത്തിനും സ്ത്രീകൾക്കും സുരക്ഷയുണ്ടാകില്ല. മുസ്ലിം ജനസംഖ്യ വർധിച്ചാൽ പാകിസ്ഥാനിലേതിന് സമാനമായ അതിക്രമങ്ങൾ ഇന്ത്യയിലും ഉണ്ടാകും. തോക്ക് കൈയിലേന്തി ഒരുകൂട്ടം ആളുകൾക്കൊപ്പം ഇരിക്കുന്ന ദൃശ്യം സഹിതമാണ് കുറിപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan High Command Cartoon

01

print edition ഹിറ്റ്‌ലിസ്റ്റുമായി
സതീശൻ; മന്ത്രിമാർക്കെതിരെ ഹൈക്കമാൻഡിൽ പരാതി
pulse polio

02

print edition കേന്ദ്രം അനുമതി നൽകിയില്ല;
4 ജില്ലയിൽ പോളിയോ മരുന്ന്‌ വിതരണം മുടങ്ങും
Archery in kalikkalam 2026

05

print edition കരുത്തോടെ വയനാട് തന്നെ; കളിക്കളത്തിന് ഇന്ന് കൊടിയിറക്കം
deshabhimani section

Recommended

Deshabhimani
Home