തെലങ്കാന ഹൈക്കോടതി ജഡ്ജ് എം ജി പ്രിയദര്‍ശിനി അന്തരിച്ചു

JUSTICE PRIYADARSINI
വെബ് ഡെസ്ക്

Published on May 04, 2025, 10:21 PM | 1 min read

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം ജി പ്രിയദര്‍ശിനി അന്തരിച്ചു. അടുത്തവര്‍ഷം വിരമിക്കാനിരിക്കെയാണ് അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഹൈദരാബാദിൽ നടക്കും. വിശാഖപട്ടണം എന്‍ബിഎം കോളേജിൽനിന്ന് നിയമബിരുദം നേടിയ ജസ്റ്റിസ് പ്രിയദര്‍ശിനി 1995 സെപ്തംബറിലാണ് അഭിഭാഷകയായി എൻറോള്‍ ചെയ്തത്. ആന്ധ്ര സര്‍വകലാശാലയിൽനിന്ന് 1997ൽ എൽഎൽഎം പൂര്‍ത്തിയാക്കി. 2008ൽ അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജായി. 2022 മാര്‍ച്ചിലാണ് തെലങ്കാന ഹൈക്കോടതി ജഡ്ജായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home