ad
Deshabhimani

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണു; 17കാരൻ മരിച്ചു

deadbodyyy
വെബ് ഡെസ്ക്

Published on May 26, 2026, 05:31 PM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ നിർമാണ സ്ഥലത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ 17 കാരനായ ഭീമേഷ് എന്ന തൊഴിലാളി മരിച്ചു. 32 വയസ്സുള്ള ദൂലയ്യ എന്ന തൊഴിലാളിക്ക് പരിക്കേറ്റു, ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കബനസവാടിയിലെ നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.


തിങ്കളാഴ്ച ഉച്ചയ്ക്ക് നിർമ്മാണ സ്ഥലത്ത് മഴവെള്ളവും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് മതിൽ തൊഴിലാളികളുടെ മേൽ ഇടിഞ്ഞുവീണത്. ആകെ ആറുപേരാണ് അവിടെ ജോലി ചെയ്തിരുന്നത്. അതിൽ മൂന്നുപേർ സുരക്ഷിതമായി രക്ഷപ്പെട്ടു. നിർമ്മാണത്തിലെ അപാകതയും ഉടമകളുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.


സംഭവത്തിൽ ബനസ്വാഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിട ഉടമയ്‌ക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home