ad
Deshabhimani

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള സെപ്തംബർ 25 മുതൽ

idsffk
വെബ് ഡെസ്ക്

Published on Jul 14, 2026, 06:15 PM | 1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള (IDSFFK) 2026 സെപ്തംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കും. ഒക്ടോബർ 2 മുതൽ 7 വരെ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക സൗകര്യങ്ങളും സംഘാടക ക്രമീകരണങ്ങളും പരിഗണിച്ച് മേളയുടെ തീയതി പുനഃക്രമീകരിക്കുകയായിരുന്നു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി ആറു ദിവസമാണ് മേള.


ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾക്കായി ഇന്ത്യയിൽ ഒരു സംസ്ഥാനം സംഘടിപ്പിക്കുന്ന ഏക രാജ്യാന്തര ചലച്ചിത്രമേളയാണ് IDSFFK. മേളയിൽ പുരസ്കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങൾക്ക് അക്കാദമി അവാർഡുകളുടെ (ഓസ്‌കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാനുള്ള അർഹത ലഭിക്കും.


1,741 എൻട്രികളാണ് ഈ വർഷം ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും തിരഞ്ഞെടുക്കും. മത്സരവിഭാഗത്തിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഹോമേജ്, ഇന്റർനാഷണൽ ഫിലിംസ്, ഫെസ്റ്റിവൽ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങി മുപ്പതോളം വിഭാഗങ്ങളിലായി 300-ഓളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home