Deshabhimani

സോഫ്റ്റ്‌വെയർ എൻജിനീയറായ 25കാരനെ കുത്തിക്കൊന്നു; ലിവ്-ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

kolkata
വെബ് ഡെസ്ക്

Published on Nov 09, 2026, 02:59 PM | 1 min read

കൊൽക്കത്ത: കൊൽക്കത്തയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ലിവ്-ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ. തെക്കൻ കൊൽക്കത്തയിലെ ഗരിയ മേഖലയിലെ വാടകവീട്ടിൽ വെച്ചാണ് 25 കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അദ്ദേഹത്തിന്റെ ലിവ്-ഇൻ പങ്കാളിയായ സഞ്ചാലിക ബസു, അമ്മ മൗമിത ബസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


ഉത്തർ 24 പർഗാനാസ് ജില്ലയിലെ ബരാസത് സ്വദേശിയായ സാർത്ഥക് സർക്കാർ (25) ആണ് കൊല്ലപ്പെട്ടത്. സാൾട്ട് ലേക്ക് സെക്ടർ V-ലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയർ ആയിരുന്നു. ശനിയാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് പടക്കങ്ങളും മറ്റും വാങ്ങി ഇവർ ഫ്ലാറ്റിൽ തിരിച്ചെത്തി.


തുടർന്ന് രാത്രി വൈകി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തർക്കം രൂക്ഷമായതിനെ തുടർന്ന് സഞ്ചാലിക ബസു സാർത്ഥകിനെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് രാത്രിയോടെ ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടന്ന സാർത്ഥകിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.


തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെയും, കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് അമ്മ മൗമിത ബസുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തർക്കത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നും സംഭവത്തിൽ അമ്മയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home