തമിഴ്നാടിൽ 23000 ടാസ്മാക് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യവില്പനയിൽ കുത്തകാവകാശമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് ഔട്ട്‌ലെറ്റുകളിലെ 23,000-ലധികം കരാർ ജീവനക്കാരുടെ സേവനം സ്ഥിരപ്പെടുത്താൻ ശുപാർശ. ഇതോടൊപ്പം ഇവർക്ക് വൻ ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു.
ടാസ്മാക്കിന് കീഴിൽ നിലവിൽ 38 ജില്ലാ ഓഫീസുകളും, 43 ഐഎംഎഫ്എൽ ഡിപ്പോകളും, 4,787 റീട്ടെയിൽ വിൽപനശാലകളും, ഇവയോട് ചേർന്ന് 2,362 ബാറുകളുമുണ്ട്. ഈ കേന്ദ്രങ്ങളിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികളാണ്.
2003-ൽ സംസ്ഥാന സർക്കാർ മദ്യവില്പന ഏറ്റെടുത്തതു മുതൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ജീവനക്കാരുടെ ശമ്പളഘടന പൂർണ്ണമായും പരിഷ്കരിക്കും. വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്തും. നീക്കത്തെ തമിഴ്‌നാട് ടാസ്മാക് എംപ്ലോയീസ് യൂണിയൻ സ്വാഗതം ചെയ്തു.
ഷോപ്പ് സൂപ്പർവൈസർമാർ 17,800 രൂപ സെയിൽസ്മാൻമാർ 15,300 രൂപ അസിസ്റ്റന്റ് സെയിൽസ്മാൻമാർ 14,300 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷൻ - ടാസ്മാക്- ജീവനക്കാര്‍ക്ക് ലഭിക്കുന്ന പരമാവധി ശമ്പളം.










0 comments