ചേട്ടാ ചായയൊക്കെ പിന്നെയാകാം.. പൂച്ചയെ പിടികൂടാൻ കാന്റീനിൽ പുലി, തലനാരിഴയ്ക്ക് രക്ഷ

cat
വെബ് ഡെസ്ക്

Published on Oct 02, 2025, 01:29 PM | 1 min read

നീല​ഗിരി: ആളുകൾ ചായ കുടിക്കാൻ എത്തേണ്ട ഹോട്ടലിൽ പെട്ടെന്നൊരു പുലി അതിഥിയായെത്തിയാൽ എങ്ങനിരിക്കും. പുലി ഒരു പൂച്ചയെ ഓടിച്ച് ഹോട്ടലില്‍ കയറ്റിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. തമിഴ്നാട്ടിലെ നീല​ഗിരിയില്‍

ഹോട്ടലിനുള്ളില്‍ ഒരാള്‍ ചായ കുടിച്ചുകൊണ്ടിരിക്കുന്നു. എന്തോ ശബ്ദം കേട്ട് നോക്കുമ്പോള്‍ ആദ്യം ഒരു പൂച്ച ഓടുന്നു, പിന്നെ കാണുന്നത് പിന്നാലെ പായുന്ന പുലിയെയാണ്.




ഹോട്ടലിലെ ടേബിളിന് അടിയിലൂടെ പൂച്ച ഓടിയതോടെ പുലി പിന്നാലെ പാഞ്ഞു. ഈ സമയം ചായ കുടിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഓടി രക്ഷപ്പെട്ടു. പൂച്ചയ്ക്ക് പിന്നാലെയായിരുന്നു പുലി എന്നതിനാല്‍ തലനാരിഴയ്ക്കായിരുന്നു അയാൾക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. പൂച്ചയ്ക്ക് പിന്നാലെ ഹോട്ടലിലൂടെ പുലി ഓടുന്നത് സിസിടിവിയില്‍ വ്യക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home