ad
Deshabhimani

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

TVK VIJAY MODI
വെബ് ഡെസ്ക്

Published on May 27, 2026, 06:30 PM | 1 min read

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം വിജയ്‌യുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്. മേക്കേദാട്ടു അണക്കെട്ട് പ്രശ്നം, മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ്, തമിഴ് വാഴ്ത്തുപാട്ട് വിവാദം എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.


കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കത്തിൽ മുഖ്യമന്ത്രി വിജയ് അറിയിച്ചു. ഇത് കാവേരി ജല തർക്ക ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടേയും വിധികൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ പരിപാടികളുടെ തുടക്കത്തിൽ 'തമിഴ് തായ് വാഴ്ത്ത്' പാട്ട് ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള വ്യക്തമായ നിർദ്ദേശം പുറപ്പെടുവിക്കുന്ന കാര്യവും അദ്ദേഹം പ്രധാനമന്ത്രിയോട് സംസാരിച്ചു.


ശ്രീലങ്കൻ അധികൃതർ അറസ്റ്റ് ചെയ്ത തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉടൻ മോചിപ്പിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും ഔദ്യോ​ഗിക സന്ദർശനമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. കൂടിക്കാഴ്ച ഏകദേശം 25 മിനിറ്റ് നീണ്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home