ad
Deshabhimani

വിവാഹത്തിന് പങ്കെടുക്കാൻ കൂട്ടുകാർക്കൊപ്പം യാത്ര; വീട്ടിലെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അപകടം

Accident

അപകടത്തില്‍ തകര്‍ന്ന കാര്‍

വെബ് ഡെസ്ക്

Published on Jul 11, 2026, 08:36 AM | 1 min read

കണ്ണൂർ: മലയാളികൾ ഉൾപ്പടെ നാലു പേരുടെ മരണത്തിന് ഇടായക്കിയ കണ്ണൂർ കൂടാളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടം വീട്ടിലെത്തിക്കാൻ അരമണിക്കൂർ മാത്രം അവശേഷിക്കെ. വിവാഹത്തിന്റെ മുന്നോടിയായുള്ള ആഘോഷപരിപാടികൾക്കായി പുറപ്പെട്ട സംഘത്തിലെ പരം ഛേദ്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.


തന്റെ അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സ്വദേശികളായ നാല് കൂട്ടുകാരുമൊത്താണ് അലവിൽ സ്വദേശിയായ ഷാൻ ബം​ഗളൂരുവിൽ നിന്ന് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെയുള്ള യാത്രയാണ് വീട്ടിലെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ദുരന്തത്തിൽ കലാശിച്ചത്. മരത്തിലിടിച്ച് തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. വിവാഹാഘോഷത്തിന് അണിയാനുള്ള വസ്ത്രങ്ങളടക്കം കാറിൽ ചിതറിക്കിടക്കുന്നത് കണ്ണീർ കാഴ്ചയായി.


അപകടവിവരമറിഞ്ഞ് അർധരാത്രി 12.30-ഓടെയാണ് വിവാഹവീട്ടിൽനിന്ന് ബന്ധുക്കൾ ഒട്ടേറെ വാഹനങ്ങളിലായി ചാലയിലെ ബിഎംഎച്ച് ആശുപത്രിയിലേയ്ക്ക് എത്തി. കൂടെ അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങളും മറ്റും ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നില്ല. പഠനം പൂർത്തിയാക്കി രണ്ടുമാസം മുൻപാണ് ഷാനും കൂട്ടുകാർക്കും ബംഗളൂരുവില വിവിധ കമ്പനികളിൽ ജോലി കിട്ടിയത്. ഇവരെല്ലാം ഒരേ കോളേജിലാണ് പഠിച്ചത്. ജോലി കിട്ടിയശേഷം കൂട്ടുകാർക്കൊപ്പമുള്ള കൂടിച്ചേരലും ഒന്നിച്ചുള്ള യാത്രയുമാണ് ദുരന്തത്തിലേക്ക് വഴിമാറിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home