ad
Deshabhimani

പാഞ്ഞടുത്ത് ട്രെയിൻ; സ്വന്തം ജീവൻ പണയം വെച്ച് മധ്യവയസ്കനെ രക്ഷിച്ച റെയിൽവേ ഗേറ്റ് കീപ്പർ

train
വെബ് ഡെസ്ക്

Published on Jul 11, 2026, 08:24 AM | 1 min read

ചെന്നൈ: അതിവേഗത്തിൽ പാഞ്ഞുവന്ന ട്രെയിനിന് മുന്നിൽ നിന്ന്, സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ ഒരു മധ്യവയസ്കനെ രക്ഷിച്ച് റെയിൽവേ ഗേറ്റ് കീപ്പർ. തമിഴ്‌നാട്ടിലെ സിർക്കഴിക്ക് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്.


റെയിൽവേ ഗേറ്റ് അടച്ച ശേഷം അതിനടുത്ത് നിൽക്കുകയായിരുന്നു ഗേറ്റ് കീപ്പർ. ഈ സമയം പാളം മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു മധ്യവയസ്കൻ പെട്ടെന്ന് പാളത്തിന് നടുവിലേക്ക് വീഴുകയോ ട്രാക്കിൽ കുടുങ്ങുകയോ ചെയ്യുകയായിരുന്നു. തൊട്ടടുത്തേക്ക് ട്രെയിൻ അതിവേഗം പാഞ്ഞടുക്കുന്നത് കണ്ട ഗേറ്റ് കീപ്പർ, ട്രാക്കിലേക്ക് ചാടിവീണു.


തുടർന്ന് മധ്യവയസ്കനെ ബലമായി വലിച്ച് പാളത്തിന് പുറത്തേക്ക് മാറ്റിയ അതേ സെക്കൻഡിൽ തന്നെ ട്രെയിൻ അതിശക്തമായി കടന്നുപോയി. തലനാരിഴയ്ക്കാണ് രണ്ട് ജീവനുകളും രക്ഷപ്പെട്ടത്. ഗേറ്റ് കീപ്പറുടെ അസാമാന്യ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home