ad
Deshabhimani

അതിശക്തമായ മഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ: ജമ്മു കാശ്മീരിൽ പ്രളയ സാധ്യത

Flood

Photo: NDTV

വെബ് ഡെസ്ക്

Published on Jul 11, 2026, 07:43 AM | 1 min read

ശ്രീന​ഗർ: ജമ്മു കാശ്മീരിൽ പ്രളയ സമാനമായ സാഹചര്യം. കനത്ത മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മെന്ദാർ മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നിരവധി ഗ്രാമങ്ങളിലെ ജനജീവിതം പൂർണമായി തടസ്സപ്പെട്ടു.


മെന്ദാറിൽ കരകവിഞ്ഞൊഴുകുന്ന വെള്ളം വീടുകളിലേക്ക് ഇരച്ചുകയറുകയും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതോടെ പ്രളയ സമാനഹമായ സാഹചര്യം കണ്ട് ജനങ്ങളെ മാറ്റിപാർപ്പിച്ചു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്ന് 25 ഓളം പേരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.


കനത്ത മഴ സബ് ഡിവിഷനിലുടനീളം പ്രളയസമാനമായ സാഹചര്യം സൃഷ്ടിച്ചതായി മെന്ദാർ സബ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഇമ്രാൻ റാഷിദ് പറഞ്ഞു. "ഇതുവരെ 25 ഓളം പേരെ രക്ഷപ്പെട്ടു. നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി, വീടുകളിലും വെള്ളം കയറി. ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്, ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി," ഇമ്രാൻ റാഷിദ് പറഞ്ഞു.


മഴ തുടർച്ചയായി പെയ്യുന്നത് ജനങ്ങളിലും ആശങ്ക പട‌ർത്തി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ദുരിതാശ്വാസ-രക്ഷാപ്രവർത്തന സംഘങ്ങൾ സജ്ജരായിരിക്കുകയാണെന്നും ഭരണകൂടം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home