ad
Deshabhimani

ബില്ലുകളിൽ 
രാഷ്‌ട്രപതിക്ക്‌ സമയപരിധി:പുനഃപരിശോധന ഹർജിക്ക്‌ കേന്ദ്രം

naac accreditation
വെബ് ഡെസ്ക്

Published on Apr 14, 2025, 12:00 AM | 1 min read

ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ ചരിത്രവിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്രസർക്കാർ. രാഷ്‌ട്രപതിയുടെ വാദം കേട്ടില്ലെന്നും ഭരണഘടനാ ബെഞ്ച്‌ രൂപീകരിച്ചാണ്‌ വിധി പുറപ്പെടുവിക്കേണ്ടതെന്നുമാണ്‌ കേന്ദ്രനിലപാട്‌. സുപ്രീംകോടതി വിധിയിലൂടെ പാസാക്കപ്പെട്ടത്‌ ഇങ്ങനെ ‘കാലഹരണപ്പെട്ട' ബില്ലുകളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.


ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയെ മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സ്വാഗതംചെയ്‌തു. രാഷ്‌ട്രപതിയെയും ഗവർണറെയും ഒരേപോലെ പരിഗണിച്ചത്‌ ശരിയാണ്‌. 200–--ാം-- അനുച്ഛേദം ബില്ലുകളിലെ ഗവർണറുടെ നടപടികളും 201 –-ാം അനുച്ഛേദം രാഷ്‌ട്രപതിയുടെ നടപടികളും വിശദമാക്കുന്നു. ഗവർണറുടെ നടപടികളുടെ അനന്തരഫലമാണ്‌ 201 –-ാം അനുച്ഛേദം എന്നർഥം. ബിൽ രാഷ്‌ട്രപതിക്ക്‌ വിടുന്നതിൽ ഗവർണർക്ക്‌ വിവേചനാധികാരങ്ങളുണ്ടാകാം. രാഷ്ട്രപതിക്ക് അത്തരം അധികാരമില്ല. മന്ത്രിസഭയുടെ സഹായവും ഉപദേശവും രാഷ്‌ട്രപതി സ്വീകരിച്ചേ മതിയാകൂ– -വേണുഗോപാൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home