ad
Deshabhimani

മേലുദ്യോഗസ്ഥന്റെ കർശനമായ പെരുമാറ്റം ആത്മഹത്യ പ്രേരണാകുറ്റമാകില്ല: സുപ്രീംകോടതി

supreme court rules on legislative bills presidential reference
വെബ് ഡെസ്ക്

Published on Aug 20, 2026, 05:36 PM | 1 min read

ന്യൂഡൽഹി: ജോലിസ്ഥലങ്ങളിലെ മേലുദ്യോഗസ്ഥരുടെ കർശനമായ പെരുമാറ്റവും തൊഴിലിനെ സംബന്ധിച്ച നിർദേശങ്ങളും അച്ചടക്കനടപടികളും ആത്മഹത്യാ പ്രേരണാകുറ്റമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ആത്മഹത്യ ചെയ്ത വ്യക്തിക്ക് മേലുദ്യോഗസ്ഥന്റെ നടപടികൾ വിഷമമുണ്ടാക്കിയാലും അത് മാത്രമാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലെത്താനാകില്ലെന്ന് കോടതി വയ്ക്തമാക്കി.


ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മഹാരാഷ്ട്രയിലെ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ സീനിയർ ഫോറസ്റ്റ് ഓഫീസർ വിനോദ് ശിവകുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് നിരീക്ഷണം.


ഫോറെസ്റ്റ് ഉദ്യോഗസ്ഥ മരിക്കുന്നതിന് മുൻപ് ആത്മഹത്യയെ നേരിട്ട് ബാധിക്കുന്നതരത്തിലുള്ള പെരുമാറ്റമോ, വ്യക്തമായ കുറ്റവാസനയോ ഇല്ലാത്തപക്ഷം ആത്മഹത്യയുടെ കാരണം മേലുദ്യോഗസ്ഥനാണെന്ന് പറയാനാകില്ല. കേവലം ആത്മഹത്യാക്കുറിപ്പ് മാത്രം കണക്കിലെടുത്ത് ഒരാളെ കുറ്റക്കാരനായി വിധിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home