ad
Deshabhimani

ഹിന്ദി ഔദ്യോഗിക ഭാഷയാക്കില്ല; ഹർജി തള്ളി സുപ്രീംകോടതി

supreme Court
വെബ് ഡെസ്ക്

Published on Sep 25, 2026, 03:27 PM | 1 min read

ന്യൂഡൽഹി: ഹിന്ദി സുപ്രീംകോടതിയുടെ ഔദ്യോഗികഭാഷയ്ക്കാവശ്യപ്പെട്ടുള്ള ഹർജി തള്ളി. ഔദ്യോഗിക ഭാഷയായി ഹിന്ദി ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിനും ശുപാർശ ചെയ്യുന്നതിനുമായി ഒരു കമ്മീഷൻ രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നല്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജിയാണ് ഇന്ന് സുപ്രീംകോടതി തള്ളിയത്.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. ഭാഷാ സംബന്ധിയായ പരിഷ്കാരങ്ങൾ സുപ്രീം കോടതി ഇതിനകം തന്നെ ക്രമേണയും ഘട്ടം ഘട്ടമായും അവതരിപ്പിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.


രാജ്യത്തെ എല്ലാ പ്രാദേശികഭാഷകളെയും കോടതി ബഹുമാനിക്കുന്നുണ്ട്. എല്ലാ ജനങ്ങൾക്കും മനസിലാകുന്ന തരത്തിൽ മാത്രമേ വിധിന്യായങ്ങൾ പുറപ്പെടുവിക്കാനാകൂ. അതുകൊണ്ടുതന്നെ ജുഡീഷ്യൽ ഉത്തരവുകളിലൂടെ അത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. അതിന്റെ ആവശ്യം നിലവിൽ ഇല്ലെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home