റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നത് മുതലാളിമാർക്ക് വീതം വെയ്ക്കാൻ: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
പാലക്കാട്: റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നത് മുതലാളിമാർക്ക് വീതം വെയ്ക്കാൻ വേണ്ടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിലുള്ള 17 സോണുകളും 70 ഡിവിഷനുകളും ഒന്നായി വാങ്ങാനുള്ള പ്രാപ്തി ഇന്ത്യയിലെ മുതലാളിമാർക്ക് ഇല്ല. അതുതാണ് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നതിന് പിന്നിലെ അജണ്ടയെന്ന് അദേഹം പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് സിപിഐ എം ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ഡിവിഷൻ പുതുമായി വിപുലീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. നിലവിലുള്ള 17 സോണുകളും 70 ഡിവിഷനുകളും ഒന്നായി വാങ്ങാനുള്ള പ്രാപ്തി ഇന്ത്യയിലെ മുതലാളിമാർക്ക് ഇല്ല. അത്രയും സ്വത്താണ് റെയിൽവേയ്ക്കുള്ളത്. അതുകൊണ്ട് വെട്ടിമുറിക്കുക. ഓരോന്ന് ഓരോ മുതലാളിമാർക്കും വീതിച്ചു നൽകുക. ഇതാണ് ഡിവിഷൻ വെട്ടിമുറിക്കലിന് പിന്നിൽ നടക്കുന്ന അജണ്ടയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് ഡിവിഷനെ ഫലപ്രദമായി ഇപ്പോഴെങ്കിലും നിലനിർത്തണം. 115.45 കിലോമീറ്റർ ദൂരം റെയിൽ മംഗലാപുരം സെൻട്രൽ ഉൾപ്പടെ കേരളത്തിലേയ്ക്ക് പൂർണമായും പാലക്കാട് ഡിവിഷനിൽ നിന്നും മാറ്റുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഡിവിഷനെ പൂർണമായിട്ടും നശിപ്പിക്കുന്ന നിലപാടിലേയ്ക്കാണ് കേന്ദ്രം പോകുന്നത്. ഇത് ബിജെപി സർക്കാരിന്റെ രാഷ്ട്രീയമായ ഉന്നമാണ്.
കേരളത്തോട് കാലങ്ങളായുള്ള അവഗണന തുടരുന്നു. റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ പണം നൽകുന്ന സംസ്ഥാനം കേരളമാണ്. ആ കേരളത്തെയാണ് ഇപ്പോൾ കേന്ദ്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ ആകെയുള്ള വരുമാനത്തിന്റെ 50 ശതമാനം നഷ്ടമാകും. ചരക്ക് വരുമാനത്തിന്റെ 90 ശതമാനം വരുമാനമാണ് നിലയ്ക്കുന്നത്.
കേരളത്തിന്റെ എല്ലാ മേഖലകളുടെയും വളർച്ചയിൽ ഉതകുന്ന ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സംവിധാനത്തെ നശിപ്പിക്കുന്നു. റെയിൽവേയുടെ അറ്റകുറ്റപണികൾ എല്ലാം നടക്കുന്നത് പാലക്കാട് ഡിവിഷനിലാണ്. അതാണ് ഇപ്പോ കേരളത്തിന്റെ കൈകളിൽ നിന്നും നഷ്ടപ്പെട്ടത്. ഇതോടെ അറ്റകുറ്റപണികൾ നിലയ്ക്കും. ചരക്കു വണ്ടികൾ പുറപ്പെടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം മംഗലാപുരമാണ്. അതും നമുക്ക് നഷ്ടപ്പെട്ടു. ഇതോടെ 90 ശതമാനം വരുമാനവും നിലയ്ക്കും.
കേരളത്തിന്റെ വളർച്ചയ്ക്ക് അർഹമായ ഒന്നും തന്നെ കോൺഗ്രസ് ചെയ്തിട്ടില്ല. ബിജെപി ഒട്ടും തയ്യാറല്ല. അതുകൊണ്ടു തന്നെ പാലക്കാട് ഡിവിഷൻ നിലനിർത്തണമെന്ന ആവശ്യം ഉയരുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തെ വലിയ രീതിയിൽ കേന്ദ്രം അവഗണിക്കുന്നു. നമ്മുടെ റെയിൽവേ സംവിധാനത്തെയും കേന്ദ്ര സർക്കാരിൽ നിന്നും കിട്ടേണ്ട അനൂകൂല്യങ്ങളെയുംയും ഓരോന്നായി ഇല്ലായ്മ ചെയ്യുന്ന കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ വലിയ രീതിയിൽ പ്രക്ഷോഭം ഉയരണമെന്നും അദേഹം ആവശ്യപ്പെട്ടു.









0 comments