ad
Deshabhimani

തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ: വിറ്റത് 90 ലക്ഷം ലോട്ടറികൾ

onam bumber
വെബ് ഡെസ്ക്

Published on Sep 25, 2026, 02:28 PM | 1 min read

തിരുവനന്തപുരം: തൊണ്ണൂറ് ലക്ഷം തിരുവോണം ബമ്പർ ലോട്ടറികൾ വിറ്റതായി ലോട്ടറി വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ലോട്ടറി വിറ്റിരിക്കുന്നത്. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.

തിരുവോണം ബമ്പർ 2026-ന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിച്ചത് മഴുവന്‍ വിറ്റുതീര്‍ന്നു സംസ്ഥാന ഭാഗ്യക്കുറിചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home