ad
Deshabhimani

'സമ്പന്നരുടെ നഗര ഭീതി': പാക്കേജ്ഡ് ഭക്ഷണത്തിന്റെ സുരക്ഷ സംബന്ധിച്ച ഹർജി തള്ളി സുപ്രീം കോടതി

supreme court rules on legislative bills presidential reference
വെബ് ഡെസ്ക്

Published on Dec 18, 2025, 02:49 PM | 1 min read

ന്യൂഡൽഹി: പാക്കേജ്ഡ് ഭക്ഷണങ്ങളിലും കുടിവെള്ളത്തിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അളവ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി തള്ളി സുപ്രീം കോടതി.


ഇത്തരം ആവശ്യങ്ങൾ 'സമ്പന്നരുടെ നഗര ഭീതി' മാത്രമെന്നാണ് കോടതിയുടെ നിരീക്ഷണം. ഭക്ഷണ പദാർത്ഥങ്ങളിലെ സുരക്ഷാ നിലവാരം സംബന്ധിച്ച് നിലവിൽ വ്യക്തമായ നിയമങ്ങളുണ്ടെന്നും അവ പാലിക്കപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.


ഇത്തരം വിദേശ മാനദണ്ഡങ്ങൾ ഇന്ത്യൻ സാഹചര്യങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.


ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് നൽകുന്ന ലേബലുകൾ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ എടുത്തുവരികയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഹർജി പരിഗണിക്കവെ രാജ്യത്തെ താഴെത്തട്ടിലുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ ചീഫ് ജസ്റ്റിസ് ഹർജിക്കാരനോട് പൊതുതാൽപ്പര്യ നിർദ്ദേശിച്ചു. ഇന്ത്യയുടെ ദരിദ്രമായ ഭാഗങ്ങളിലൂടെ ഒന്ന് യാത്ര ചെയ്യൂ, അപ്പോൾ രാജ്യം എന്താണെന്ന് മനസ്സിലാകും. അവിടെ ജനങ്ങൾക്ക് കുടിക്കാൻ വെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home