എ എസ് ഐയ്ക്ക് വിമർശനം
ചരിത്ര കുടീരം റിസിഡൻസ് അസോസിയേഷൻ ഓഫീസാക്കി : രൂക്ഷ വിമർശവുമായി സുപ്രീംകോടതി

ന്യൂഡൽഹി : 700 വർഷം മുമ്പ് ലോധി കാലഘട്ടത്തിൽ നിർമിച്ച കുടീരത്തിന് (ഷെയ്‌ഖ് അലിയുടെ കുടീരം) സമീപത്തെ കൈയേറ്റങ്ങൾ രണ്ടാഴ്‌ചയ്‌ക്കകം ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഡൽഹി ഡിഫൻസ് കോളനിയിലെ കുടീരം 60 വർഷമായി റെഡിഡൻസ് അസോസിയേഷൻ ഓഫീസായി പ്രവർത്തിച്ചതിൽ പിഴയിട്ട 40 ലക്ഷം രൂപ മെയ് 14നുള്ളിൽ കെട്ടിവയ്‌ക്കാനും ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുല്ല എന്നിവരുടെ ബെഞ്ച് ഭാരവാഹികളോട് നിർദേശിച്ചു.
കൈയേറ്റമൊഴിപ്പിക്കൽ ഉറപ്പാക്കാൻ ഡെപ്യൂട്ടി പോലീസ് കമീഷണർ ദിവസേന സ്ഥലം സന്ദർശിക്കണം. ചരിത്രമന്ദിരമായി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് രാജീവ് സൂരി എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വാദത്തിനിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യെ അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ പുരാവസ്തു ഗവേഷകൻ മൗലവി സഫർ ഹസൻ 1920-ൽ നടത്തിയ ചരിത്രമന്ദിരങ്ങളുടെ സർവേയിലും കുടീരത്തെക്കുറിച്ച് പറയുന്നുണ്ട്.









0 comments