print edition വിമാന ടിക്കറ്റ് നിരക്ക് ഏകീകരിക്കണം: സുപ്രീംകോടതി

സുപ്രീംകോടതി
ന്യൂഡൽഹി : അമിത വിമാന ടിക്കറ്റ് നിരക്കിൽ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും നിരക്കുകളിൽ ഏകീകരണം വേണമെന്നും കേന്ദ്രസർക്കാരിനോട് നിർദേശിച്ച് സുപ്രീംകോടതി. സ്വകാര്യ വിമാനക്കമ്പനികളുടെ കൊള്ള നിയന്ത്രിക്കാൻ സ്വതന്ത്രസംവിധാനം ആവശ്യപ്പെട്ട ഹർജിയിൽ ജസ്റ്റിസുമാരായി വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഒരേ സെക്‌ടറിലേക്ക് ഒരേ ദിവസം രണ്ടുകന്പനികൾ നടത്തുന്ന സർവീസിൽ പോലും നിരക്കിൽ വൻവ്യത്യാസമുണ്ട്.
ഒരു കന്പനി എണ്ണായിരം രൂപ ഇക്കണോമി ക്ലാസിന് ഇൗടാക്കുന്പോൾ മറ്റൊരു കന്പനി ഇൗടാക്കുന്നത് 18,000 രൂപയാണ് –കോടതി നിരീക്ഷിച്ചു. 2024-ൽ കൊണ്ടുവന്ന നിയമത്തിന്റെ ചട്ടം വൈകാതെ രൂപീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. 1937-ലെ നിയമത്തിൽത്തന്നെ നിരക്ക് നിയന്ത്രണ ചട്ടം ഉണ്ടെങ്കിലുംഅത് പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരന് ഒരാഴ്‌ച സമയം നൽകി. ജൂലൈ 13-ന് വീണ്ടും പരിഗണിക്കും.










0 comments