print edition ജാതി തിരിച്ച് ജാമ്യവ്യവസ്ഥ; ഒഡിഷ കോടതികളുടേത് മനുഷ്യാവകാശ ലംഘനം

ന്യൂഡൽഹി: ഖനന വിരുദ്ധ പ്രക്ഷോഭത്തിൽ അറസ്‌റ്റിലായ ആദിവാസികൾക്കും ദളിതർക്കും ജാതിതിരിച്ച് ജാമ്യവ്യവസ്ഥ ഏർപ്പെടുത്തിയ ഒഡിഷ കോടതികളുടെ നടപടിയിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. മ്ലേച്ഛവും മനുഷ്യാവകാശ വിരുദ്ധവും കൊളോണിയൽ മാനസികാവസ്ഥയിലേയ്‌ക്ക് മടങ്ങിപ്പോകുന്ന നടപടിയാണിതെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് രൂക്ഷ വിമർശമുന്നയിച്ചു.
പൊലീസ് സ്റ്റേഷനും മറ്റ് പൊതുവിടങ്ങളും വൃത്തിയാക്കണം എന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആദിവാസികൾക്കും ദളിതർക്കും ഏർപ്പെടുത്തിയത്. 2025 മെയ് മുതൽ 2026 ജനുവരി വരെ ഒറീസ ഹൈക്കോടതിയും ജില്ലാകോടതികളും ഇത്തരത്തിൽ നിരവധി ഉത്തരവ് പാസാക്കി.
ജാതിതിരിച്ച് ഏർപ്പെടുത്തിയ വ്യവസ്ഥ സുപ്രീംകോടതി അസാധുവാക്കി. പ്രതിയുടെ അന്തസിനെ ബാധിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് കോടതികൾ നടത്തിയത്. സമ്പന്നർക്ക് ജാമ്യം നൽകുമ്പോൾ അത്തരം വ്യവസ്ഥ ഏർപ്പെടുത്തിയില്ല. സംസ്ഥാന ജുഡിഷ്യറി ജാതിയടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന പ്രതീതി സൃഷ്‌ടിച്ചു.
ജാതിരഹിത സമൂഹമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ജാതി പരിഗണിക്കുന്ന ഒരു വ്യവസ്ഥയും രാജ്യത്തെ ഒരു കോടതിയും ഏർപ്പെടുത്താൻ പാടില്ല– സുപ്രീംകോടതി പറഞ്ഞു. ഒറീസ ഹൈക്കോടതി ജസ്റ്റിസ് എസ് കെ പാണിഗ്രഹി വിവാദ വ്യവസ്ഥകളോടെ 50 ജാമ്യ ഉത്തരവുകളാണ് പാസാക്കിയത്










0 comments