Deshabhimani

print edition വന്ദേമാതരം നിർബന്ധമാക്കൽ; കേന്ദ്രത്തിന്‌ സുപ്രീംകോടതി നോട്ടീസ്‌

supreme Court
വെബ് ഡെസ്ക്

Published on Oct 28, 2026, 06:45 AM | 1 min read

ന്യൂഡൽഹി: മതനിരപേക്ഷ മൂല്യങ്ങൾ പരിഗണിച്ച്‌ ഭരണഘടന നിർമാണസഭ ഒഴിവാക്കിയ ആറ്‌ ചരണങ്ങൾ ഉൾക്കൊള്ളുന്ന സന്പൂർണ ‘വന്ദേമാതരം ’ പൊതുപരിപാടികളിൽ നിർബന്ധമാക്കിയത്‌ ചോദ്യംചെയ്യുന്ന ഹർജികളിൽ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതിയുടെ നോട്ടീസ്‌.


കേരളത്തിൽ എസ്‌സി–എസ്‌ടി കമീഷൻ ചെയർമാനായിരുന്ന ബാലകൃഷ്‌ണൻ സത്യഭാമ മാവോജിയും ബുദ്ധമതത്തിൽപ്പെട്ട ബി ഡി ബോർക്കറും നൽകിയ ഹർജികളിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ചിന്റെ നടപടി. രണ്ടാഴ്‌ചയ്‌ക്കകം മറുപടി നൽകണം. ജനുവരി 28നും ജൂലൈ ഒന്പതിനും കേന്ദ്രആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.


രാജ്യത്തിന്‌ ഒ‍ൗദ്യോഗിക ദേശീയഗീതം ഇല്ലെന്നും കീഴ്‌വഴക്കം കാരണമാണ്‌ വന്ദേമാതരത്തിന്റെ ചരണങ്ങൾ ദേശീയഗീതമായി അംഗീകരിക്കപ്പെടുന്നതെന്നും മാവോജി വാദിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ആനന്ദമഠം എന്ന നോവലിൽ, ശത്രുക്കളായി മുദ്രകുത്തുന്ന മുസ്ലിങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ഹിന്ദു ദേവതകളോടുള്ള പ്രാർഥനയാക്കി എഴുതിയതാണ്‌ ഗാനമെന്നും ചൂണ്ടിക്കാട്ടി. ഗാനത്തോട്‌ അനാദരവ്‌ കാട്ടിയാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ചട്ടമാണ്‌ കേന്ദ്രം നടപ്പാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home