സ്ത്രീയായതുകൊണ്ട് ജോലി നിഷേധിക്കൽ അനാദരവ്: സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീയാണെന്ന കാരണം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കുന്നത് അനാദരവാണെന്ന് സുപ്രീംകോടതി. സ്ത്രീകൾക്ക് രാത്രി ജോലി ചെയ്യാനോ സിലിണ്ടർ ഉയർത്താനോ സാധിക്കില്ല എന്ന കാരണത്താൽ ജോലി നിഷേധിച്ച ഇന്ത്യൻ ഓയിൽ കോർപറേഷന് 12 ലക്ഷം നഷ്ടപരിഹാരം ചുമത്തിക്കൊണ്ടായിരുന്നു നിരീക്ഷണം.
സ്ത്രീകൾ ദേവതകളാണെന്നും ബഹുമാനിക്കണമെന്നും പറയുന്ന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനം തന്നെ സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും കോടതി പറഞ്ഞു.
സ്ത്രീകൾക്ക് സിലിണ്ടർ ഉയർത്താൻ കഴിയില്ലെന്നാണോ പറയുന്നത്. അവർ വീടുകളിൽ നിരന്തരം സിൻഡർ ഉപയോഗിക്കുന്നവരാണ്. അവർക്ക് അത് പെരുമാറുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നും കോടതി പറഞ്ഞു.
യോഗതയുണ്ടെങ്കിലും സ്ത്രീയായതിനാൽ നിയമിക്കാൻ സാധിക്കില്ലെന്ന ഐഒസിയുടെ വാദത്തിനെതിരെ എൽപിജി ബോട്ട്‌ലിങ് പ്ലാന്റിലെ റീഫില്ലിങ് ഹെൽപർ ഹരിയാന ഗുഡയിലെ സുമിത്രയാണ് കോടതിയെ സമീപിച്ചത്.
പ്യൂണായുള്ള തസ്തിക നൽകാനാവശ്യപ്പെട്ട് ഹൈക്കോടതിയും കേസ് റദ്ദാക്കുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മിറ്റി സുമിത്രയടക്കം 49 പേരെ കാഷ്വൽ ഖലാസി, പ്യൂൺ, റീഫില്ലിങ് ഹെൽപർ തസ്തികകളിലേക്ക് ശുപാർശ ചെയ്തതിനെത്തുടർന്നാണ് സംഭവം.









0 comments