ad
Deshabhimani

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ ഇന്ത്യൻ വിപണിയിൽ; എവിടെ നിന്ന് വാങ്ങാം?

APPLE 18 PRO
വെബ് ഡെസ്ക്

Published on Sep 18, 2026, 03:48 PM | 2 min read

മുബൈ: ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ വിൽപ്പന ആരംഭിച്ചു. ആപ്പിളിന്റെ ഇന്ത്യയിലെ സ്റ്റോറിൽ നിന്നും രാജ്യത്തുടനീളമുള്ള ആറ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഫോണുകൾ വാങ്ങാവുന്നതാണ്. ഏകദേശം മൂന്ന് ലക്ഷം രൂപ വിലയുള്ള ഒരു ഫോൾഡിങ് ഐഫോൺ ഒക്ടോബർ 23ന് വിപണിയിലെത്തും.


ഇന്ത്യയിൽ ആപ്പിളിന്റെ ഐഫോൺ സീരീസുകളുടെ വില 79,900 രൂപ മുതൽ 2,99,900 രൂപ വരെയാണ്. ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറിൽ നിന്ന് '17 പ്രോ' മോഡലുകൾ പിൻവലിച്ചു. ഇനി കിഴിവുകൾ നൽകുന്ന ഇടങ്ങളിലോ സെക്കൻഡ് ഹാൻഡ് വിപണിയിലോ മാത്രമേ ഇവ ലഭ്യമാകൂ.


ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ നിലവിലെ ചർച്ചാവിഷയം ആപ്പിളിന്റെ ആദ്യ ഫോർഡബിൾ ഫോണായ ഐ ഫോൺ ഡ്യുവോയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന സർപ്രൈസ് ആന്റ് ഷൈൻ ഇവന്റിലാണ് ഐഫോൺ ഡ്യുഒ , ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ ഔദ്യോഗികമായി അവതരിപ്പിച്ചത്.


ഇന്ത്യയിൽ ഇതുവരെ വിപണിയിലെത്തിച്ചതിൽ ഏറ്റവും വിലയുള്ള ഐ ഫോണാണ് ഐ ഫോൺ ഡ്യുവോ. 2,99,900 മുതലാണ് ഡ്യുവോയുടെ വില ആരംഭിക്കുന്നത്. പോക്കറ്റിനുളളിൽ മടക്കി വെക്കാനും അതേസമയം ഐ പാഡിന് സമാനമായ വലിയ സക്രീൻ അനുഭവവും ഡ്യുവോ നൽകുന്നു.


സവിശേഷതകള്‍


7.6 ഇഞ്ച് വലിപ്പമുള്ള അകത്തെ ഇന്നർ ഡിസ്പ്ലേയും 5.4 ഇഞ്ച് ഔട്ടർ സൂപ്പർ റെറ്റിന എക്സ്ടിആർ സ്ക്രീനും ഇതിലുണ്ട്. കൂടാതെ ഇതില്‍ ആപ്പിള്‍ പെന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കരുത്തുറ്റ പ്രോസസര്‍, മെച്ചപ്പെടുത്തിയ ക്യാമറ, മികച്ച ബാറ്ററി പ്രകടനം, പുതിയ എഐ സവിശേഷതകള്‍ എന്നിവയാണ് പുതിയ സീരീസിന്റെ പ്രധാന പ്രത്യേകതകള്‍. റിഫ്‌ലക്ഷന്‍ കുറയ്ക്കാന്‍ പ്രത്യേക നാനോ-ടെക്‌സ്ചര്‍ ഫിനിഷും, കട്ടികൂടിയ പോളിമര്‍ ലെയറും, ഒഎല്‍ഇഡി പാനലിനു മുകളിലും താഴെയുമായി കരുത്തുറ്റ ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കൂടാതെ, സ്‌ക്രീന്‍ സുഗമമായി തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന വേരിയബിള്‍ ടോര്‍ക്ക് ഹിഞ്ചും, യുഎസ്ബി-സി, ആപ്പിള്‍ പെന്‍സില്‍ പിന്തുണയും ഇതിലുണ്ട്. ക്യാമറ48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ മെയിന്‍ ക്യാമറയും 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ അള്‍ട്രാ-വൈഡ് ക്യാമറയുമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. പൂർണമായും ഇ സിം മാത്രമായാണ് ഐ ഫോൺ ഡ്യുവോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്റേണൽ സ്പേസ് പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണിത്.


ആപ്പിളിന്റെ പുതിയ നീക്കങ്ങള്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home