ad
Deshabhimani

രാജ്യത്ത് വധശിക്ഷകളിൽ വൻ കുറവ്; വധശിക്ഷയ്ക്ക് സുപ്രീംകോടതി ശരിവയ്ക്കാതെ തുടർച്ചയായി മൂന്നാം വർഷം

Supreme Court.jpg
വെബ് ഡെസ്ക്

Published on Feb 04, 2026, 09:11 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാനമായ മാറ്റം പ്രകടമാകുന്നു. കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്ത് ഒരു വധശിക്ഷ പോലും സുപ്രീംകോടതി ശരിവെച്ചിട്ടില്ലെന്ന് റിപ്പോർട്ട്.


ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്‌സിറ്റിയുടെ ക്രിമിനൽ ജസ്റ്റിസ് ഇനിഷ്യേറ്റീവായ 'ദ സ്ക്വയർ സർക്കിൾ ക്ലിനിക്' പുറത്തുവിട്ട വാർഷിക സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 2025-ൽ മാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്ത് തടവുകാരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്.


കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കീഴ്ക്കോടതികൾ വധശിക്ഷ വിധിക്കുന്നതിൽ ആവേശം കാണിക്കുമ്പോഴും, ഉയർന്ന കോടതികൾ ഈ വിധികളെ സംശയത്തോടെയും അതീവ ജാഗ്രതയോടെയുമാണ് സമീപിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


2016-നും 2025-നും ഇടയിൽ സെഷൻസ് കോടതികൾ രാജ്യത്തുടനീളം 1,310 വധശിക്ഷകളാണ് വിധിച്ചത്. എന്നാൽ ഇതിൽ 8.31 ശതമാനം വിധികൾ മാത്രമാണ് ഹൈക്കോടതികൾ ശരിവെച്ചത്.


285 പേരെ ഹൈക്കോടതികൾ കുറ്റവിമുക്തരാക്കിയപ്പോൾ 411 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. കീഴ്ക്കോടതികൾ പലപ്പോഴും സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഇത്തരം കടുത്ത ശിക്ഷകൾ വിധിക്കുന്നതെന്ന് റിപ്പോർട്ട് വിമർശിക്കുന്നു.


നിലവിൽ 2025 ഡിസംബർ വരെ 574 തടവുകാരാണ് രാജ്യത്തെ വിവിധ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത്. വധശിക്ഷയ്ക്ക് പകരമായി ഇളവുകളില്ലാത്ത ജീവപര്യന്തം ശിക്ഷാ രീതിയിലേക്ക് കോടതികൾ മാറുന്നതായും റിപ്പോർട്ട് നിരീക്ഷിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home